ബദിയടുക്ക. നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഉക്കിനടുക്കയിലെ മുഹമ്മദ്- ബീഫാത്തിമ ദമ്പതികളുടെ മകളും ഉക്കിനടുക്കയിലെ താജുദ്ദീന്റെ ഭാര്യയുമായ ഉമൈറ ബാനു(22) വിനെയാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരുമാസം മുമ്പാണ് ഭർത്താവ് താജുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നത്. 19 ദിവസം മുമ്പായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു.മുഹമ്മദും കുടുംബവും ഇന്നലെ രാവിലെ കര്‍ണ്ണാടകയിലേക്ക് പോയിരുന്നു. ഉമൈറയും താജുദ്ദീനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താജുദ്ദീന്റെ ബന്ധുവിന് പുതിയ വീട് നിര്‍മാണത്തിന് സിമന്റ് ഇറക്കാനായി താജുദ്ദീന്‍ ബന്ധുവീട്ടിൽ പോയിരുന്നു. രാവിലെ പതിനൊന്നോടെ താജുദ്ദീന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുറക്കാതായതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോള്‍ ഉമൈറയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഉക്കനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
!doctype>

