കുമ്പള.ഫെബ്രുവരി 1 മുതൽ 3 വരെ കുമ്പള ബദ്രിയാ നഗർ ഇമാം ശാഫി ഇസ് ലാമിക് അക്കാദമി കാംപസിൽ നടക്കുന്ന ജൽസ: സീറത്ത് ഇമാം ശാഫിഈ ( റ ) പരിപാടിയുടെ പ്രചരണാർത്ഥം സന്ദേശ യാത്രക്ക് തുടക്കമായി.
രാവിലെ എം.എ ഖാസിം മുസ്ലിയാരുടെ ഖബർ സിയാറത്തിന് ശേഷം ഉപ്പള കുന്നിലിൽ, ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡൻ്റ് യു.കെ സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. സലാം ഫൈസി പേരാൽ മുഖ്യ പ്രഭാഷണം നടത്തി. മുസോടി, ഉപ്പള ടൗൺ, മണ്ണംകുഴി, ബേക്കുർ, നയാബസാർ, ബന്തിയോട്, അട്ക്ക, പച്ചമ്പള, കൊക്കച്ചാൽ, കയ്യാർ, പെർമുദെ, അംഗഡിമൊഗർ, പുത്തിഗെ, കട്ടത്തടുക്ക, മുഗു റോഡ്, സീതാംഗോളി, കളത്തൂർ, ചേപ്പി നടുക്കം, ഉളുവാർ, ബത്തേരി, പൂക്കട്ട, കൊടിയമ്മ ഊജാർ, താഴെ കൊടിയമ്മ, സംസം നഗർ, കക്കളംകുന്ന്, ബംബ്രാണ, ഖിളിരിയാ നഗർ, ബന്നംങ്കുളം, ബിലാൽ നഗർ,പി.കെ നഗർ, ആരിക്കാടി ജംങ്ഷൻ, കുമ്പോൽ, കടവത്ത്, ഒളയം, മുട്ടം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി രാത്രി 7.15ന് ഷിറിയയിൽ സമാപിക്കും.
ഹംദുല്ലാഹ് തങ്ങൾ ക്യാപ്റ്റനും, റാസിഖ് ഹുദവി വൈസ് ക്യാപ്റ്റനുമായ സന്ദേശ യാത്രയുടെ ഡയറക്ടർ മൻസൂർ അശ്ശാഫിയാണ്. ജബ്ബാർ അശ്ശാഫി അസി.ഡയറക്ടറും, ഇബ്രാഹീം ഖലീൽ അശ്ശാഫി കോ.ഓഡിനേറ്ററുമാണ്. ജംഷീർ മൊഗ്രാൽ അസി.കോ.ഓഡിനേറ്റർ.
രാവിലെ ജാഥാ നായകൻ ഹംദുല്ലാഹ് തങ്ങൾക്ക് പ്രിൻസിപ്പൽ ബി.കെ. അബ്ദുൽ ഖാദിർ മുസ് ലിയാർ, സെക്രട്ടറി കെ.എൽ അബ്ദുൽ ഖാദിർ മുസ് ലിയാർ എന്നിവർ ചേർന്ന് പതാക കൈമാറി.
അബ്ദുൽ റഹിമാൻ ഹൈതമി, അബൂബക്കർ സാലൂദ് നിസാമി, പി.വി സുബൈർ നിസാമി, ഷക്കീൽ അസ്ഹരി, ഫൈസൽ ദാരിമി അട്ക്ക, ഉനൈസ് മൗലവി, ജബ്ബാർ ഉപ്പള സംസാരിച്ചു.

