ഉപ്പള. മയ്ക്ക് മരുന്നിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരായ അവബോധം സമൂഹത്തിൽ എത്തിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങളാണ് ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്നത്.
ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല നടത്തി വരുന്നത്.
ഉപ്പള വ്യാപാര ഭവനിൽ നടത്തിയ മഞ്ചേശ്വരം നിയോജക മണ്ഡലതല ശിൽപശാല എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ഫാത്തിമത്ത് റുബീന അധ്യക്ഷയായി.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ ജയരാജ് വിഷയാവതരണം നടത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന ടീച്ചർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജീൻ ലെവിന മൊന്തേരോ, യു.പി താഹിറ, സുബ്ബണ ആൾവ, ജെ.എസ്. സോമശേഖർ, സുന്ദരി ആർ.ഷെട്ടി, ഭാരതി, ജയന്തി, കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി എസ്.ഐസക്ക്, കാസർകോട് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി രഘുനാഥൻ, വിമുക്കി ജില്ലാ കോ- ഓഡിനേറ്റർ സ്നേഹ കെ.എം സംസാരിച്ചു.

