ബന്തിയോട്.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിൻ്റെ കാസർകോട് മണ്ഡലം തല പരിപാടിയുടെ ഭാഗമായി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം.
മംഗളൂരു ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോകുന്ന കണ്ടൈനർ, ചരക്ക്, ടാങ്കർ ലോറികളെയാണ് പിടിച്ചിടുന്നത്.
ദേശീയ പാത ഷിറിയയിൽ വെച്ച്
ഇത്തരം വാഹനങ്ങളെ പൊലിസ് ഇടപെട്ട് ഓട്ടം നിർത്തിവെപ്പിക്കാനുള്ള ശ്രമം തുടരുന്നു.
ലോറികൾ പിടിച്ചിടുന്നതിനെ തുടർന്ന് ബന്തിയോട് മുതൽ ആരിക്കാടി വരെ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഷിറിയയിൽ പിടിച്ചിട്ട വാഹനങ്ങളുടെ നീണ്ട നിര കാണാനാകും.

