മഞ്ചേശ്വരം.മഞ്ചേശ്വരം സി.എച്ച്.സിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഇനിയും അകലെ,
നാഷണൽ ഹെൽത്ത് മിഷൻ, കാസർകോട് വികസന പാക്കേജ് എന്നിവയിൽ ഉൾപ്പെടുത്തി എട്ട് കോടി ചിലവിൽ രണ്ട് പുതിയ ബഹുനില കെട്ടിടം നിർമിക്കാനുള്ള പ്രവർത്തനം അനിശ്ചിതത്വത്തിൽ.
കെ.ഡി.പി ഫണ്ടുപയോഗിച്ച് ഇരു നില കെട്ടിടവും എൻ.എച്ച്.എം ഫണ്ടുപയോഗിച്ച് മൂന്ന് നില കെട്ടിടവും നിർമിക്കാനായിരുന്നു പദ്ധതി.
ഇതിൽ കിടത്തി ചികിത്സ, മിനി ഓപ്പറേഷൻ തിയേറ്റർ, ഡയാലിസിസ് സെന്റർ,മികച്ച ലാബും ഫാർമസിയുമടക്കമുള്ള മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുകയെന്നതായിരുന്നു പ്രതീക്ഷ.
ആശുപത്രി വളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട നൂലമാലകൾ പദ്ധതി നടപ്പിലാക്കുന്നതിന് തടസമാകുന്നത്.
1944ൽ,ഉമേശ് റാഉ എന്ന പ്രദേശവാസിയായ ആളുടെ സ്മരണാർത്ഥം കുടുംബം ദാനമായി നൽകിയ കെട്ടിടം ഉപയോഗിച്ചാണ് ആശുപത്രിക്ക് തുടക്കമായത്.
നല്ല നിലയിൽ പ്രവർത്തിച്ചു വന്ന ആശുപത്രി
1980- 2000 കാലഘട്ടത്തിനിടെ സർക്കാരിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ കിടത്തി ചികിത്സയും പ്രസവ ചികിത്സയും ആംബുലന്സുമൊക്കെയായി ഇരുപത്തി നാല് മണിക്കൂറും സേവനം നൽകിയിരുന്നു.
കാലങ്ങൾക്കിപ്പുറം മാറി മാറി വന്ന സർക്കാരുകളുടെ അവഗണയെ തുടർന്ന് സൗകര്യങ്ങളും മറ്റും കുറഞ്ഞ് ഡി. ഗ്രേഡ് ആശുപത്രിയായി തരം താഴ്ത്തുകയായിരുന്നു.ഇതോടെ
24മണിക്കൂർ സേവനം പന്ത്രണ്ട് മണിക്കൂറായി ചുരുങ്ങി, ആംബുലൻസ് അടക്കം നിർത്തലാക്കുകയും ചെയ്തു.
എ.കെ.എം.അഷ്‌റഫ് എംഎൽ.എ ബ്ലോക്ക് പഞ്ചായത്ത് പ്രസഡന്റായിരുന്ന വേളയിൽ ഇവിടെ ഒരു ദന്തൽ ക്ലിനിക്ക് ആരംഭിച്ചിരുന്നു.
അന്നത്തെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്ത ദന്തൽ ക്ലിനിക്കിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതിനാൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്.
അമ്പതും അറുപതും വർഷങ്ങൾ പഴക്കമുള്ള കെട്ടിടവും പുതിയ കെട്ടിടങ്ങളുടെ അഭാവവുമാണ് നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സി.എച്ച്.സി യുടെ
ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് കാസർകോട് വികസ പാക്കേജ്, എൻ.ആർ.എച്ച്.എം എന്നിവയിൽ നിന്നും നല് കോടി വീതം അനുവദിച്ചത്.
കെ.ഡി.പി, എൻ.ആർ.എച്ച്.എം ഉദ്യോഗസ്ഥരും നിരവധി തവണ
ആശുപത്രി സന്ദർശിക്കുകയും യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു.

