കാസർകോട്. കുമ്പളക്ക് സമീപം ഷിറിയ റെയിൽ പാളത്തിൽ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം.പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ (25) ആണ് മരിച്ചത്.
മുട്ടത്ത് നിന്നും കുമ്പള വരെയുള്ള ട്രാക് പരിശോധനാ ജോലിക്കിടെയായിരുന്നു അപകടം.
മംഗളൂരു- ചെന്നൈ സൂപ്രർഫാസ്റ്റ് ട്രെയിൻ തട്ടിയായിരുന്നു അപകടം.
പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

