മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെംഗ്‌നോപല്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച്ച വൈകിട്ടാണ് ഏറ്റുമുട്ടൽ നടന്നത്. ലെയ്തു ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് ഉണ്ടായതായി സുരക്ഷാ സേന പറയുന്നു. രണ്ട് തീവ്രവാദ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിന്ന് ഏറ്റവും അടുത്ത് സൈനികരെ വിന്യസിച്ചിരിക്കുന്നത് പത്ത് കിലോമീറ്റര്‍ അകലെയാണ്. ഇവിടേക്ക് സുരക്ഷാ സേന എത്തുമ്പോൾ 13 മൃതദേഹങ്ങൾ കണ്ടെത്താനായതെന്ന് സൈന്യം പഞ്ഞു. ലെയ്തു ഗ്രാമത്തിലായിരുന്നു ഈ മൃതദേഹംങ്ങള്‍ കണ്ടെത്തിയതെന്നും അവര്‍ വ്യക്തമാക്കി.
അതേ സമയം മൃതദേഹങ്ങളില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല.
ലെയ്തു മേഖലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല.
മറ്റേതെങ്കിലും ഇടത്ത് നിന്ന് വന്ന വരാകാം,അവര്‍ ഈ സായുധ സംഘവുമായി ഏറ്റുമുട്ടല്‍ നടത്തുകയും, കൊല്ലപ്പെടുകയും ചെയ്തതാവാമെന്ന് സുരക്ഷാ സേന പറയുന്നു.

