തിരുവനന്തപുരം. നവ കേരള സദസ് സമാപിച്ചത് പിന്നാലെ മന്ത്രിമാരുടെ രാജി.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമാണ് രാജിവെച്ചത്.
രണ്ടാം പിണറായി സർക്കാരിൻ്റെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജിയെന്നാണ് വിവരം.
ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന ധാരണപ്രകാരമാണ് ഇരുവരും രാജിവെച്ചതെന്നാണ് കരുതുന്നത്.
മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നവരുടെ സത്യപ്രതിജ്ഞ 29-ന് നടത്തിയേക്കും. അനൗദ്യോഗികമായി ഇക്കാര്യം അറിയിച്ച സാഹചര്യത്തില്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ രാജ്ഭവന്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച ഡല്‍ഹിക്കുപോയ ഗവര്‍ണര്‍ 28-ന് മടങ്ങിയെത്തും.
ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗമാവും രാജി സ്വീകരിച്ച് പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. സംതൃപ്തിയോടെയാണ് സ്ഥാനമൊഴിയുന്നതെന്ന് ഇരുമന്ത്രിമാരും പ്രതികരിച്ചു.

