തിരുവനന്തപുരം.രണ്ട് മന്ത്രിമാർ രാജിവെച്ചതിനു പിന്നാലെ പുതിയ മന്ത്രിയായി ഗണേഷ് കുമാറിനെ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു.
തന്നെ മന്ത്രിയാക്കാന്‍ തീരുമാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും
ഗതാഗത വകുപ്പ് തന്നെയാണോ ലഭിക്കുക എന്നറിയില്ലെന്നും ആണെങ്കില്‍ കെ.എസ്.ആര്‍.സി ലാഭത്തിലാക്കാമെന്ന മണ്ടത്തരം ഒന്നും പറയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടേയും ജനങ്ങളുടേയും ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയുമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വെറുതേ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവുചെയ്ത് ഉപദ്രവിക്കരുതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ചില ആശയങ്ങളൊക്കെ മനസിലുണ്ട്. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ചശേഷം അതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുമെന്നും ഗണേഷ് പറഞ്ഞു.

