ന്യൂഡല്‍ഹി.ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധം ശക്തമാക്കുന്നു
ലൈംഗികാതിക്രമാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്
ഗുസ്തി താരം വിനേഷ് ഫോഗട്ട്. അവാര്‍ഡുകള്‍ മടക്കി നൽകി.
ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡുമാണ് തിരികെ നല്‍കിയത് . അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥില്‍ വച്ച് വിനേഷ് മടങ്ങി. ഖേല്‍ രത്‌ന പുരസ്‌കാരവും റോഡില്‍ വച്ചു. ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി നല്‍കിയ താരമാണ് ഫോഗട്ട്.
രാജ്യം നല്‍കിയ ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവര്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ കുറ്റപ്പെടുത്തി.

