ഉപ്പള.അധികാര പദവികൾ ആഗ്രഹിക്കുന്നതും അതിനായി ശ്രമിക്കുന്നതും തെറ്റെല്ലന്നും സ്ഥാനമാനങ്ങൾ ലഭിച്ചാൽ, നീതി പുലർത്തുകയാണ് വേണ്ടതെന്നും പ്രവാസി വ്യവസായിയും മസ്ക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ അംഗവും പ്രവാസി ലീഗ് ലൈഫ് മെമ്പറുമായ അബ്ദുൽ ലത്തീഫ് ഉപ്പള അഭിപ്രായപ്പെട്ടു.
പൊതു പ്രവർത്തകർ പദവികളുടെ മഹത്വം മനസിലാക്കി പ്രവർത്തിക്കണം. സ്ഥാനങ്ങൾ അലങ്കാരമാക്കരുത്, എവിടെയായാലും ആത്മാർത്ഥതയും സത്യസന്ധതയുമായിരിക്കണം മുന്നോട്ടുള്ള പ്രയാണത്തിന് ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു .
വിദേശ രാജ്യങ്ങളിൽ ഏതു പരിപാടികളിൽ പങ്കെടുക്കാൻ അവസരം കിട്ടിയാലും താനൊരു മുസ്‌ലിം ലീഗ് പ്രവർത്തകൻ എന്ന് പറയുന്നതിൽ അഭിമാനം കൊള്ളാറുണ്ടെന്നും അദേഹം പറഞ്ഞു.
മസ്ക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ലത്തീഫിന്, പ്രവാസി ലീഗ് നൽകിയ സ്വീകരണത്തിന് നന്ദി പ്രസംഗം നടത്തുകയായിരുന്നു അദേഹം.
പ്രസിഡൻ്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷനായി.
മണ്ഡലം പ്രവാസി ലീഗ് ഭാരവാഹികളായ
അബ്ദുൽ റഹ്മാൻ ബന്തിയോട്,ബദ്റുദ്ദീൻ കണ്ടത്തിൽ, അബ്ദുൽ റഹ്മാൻ കണ്ടത്താട് കെ.പി മുഹമ്മദ് കൽപ്പാറ, എം കെ.അമീർപെർമുദേ ,
ഉസ്മാൻ ദാരിഹിത്തിലു, എം.അലി ഹുസ്സൈൻ പെർള എന്നിവർ ചേർന്ന് ഉപഹാരം നൽകി.
എ.കെ.എം അഷ്റഫ് എം.എൽ.എ, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം.ബി യൂസഫ്, സെക്രട്ടറി എം. അബ്ബാസ് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അസീസ്
മെരിക്കെ, ജന. സെക്രട്ടറി എ. കെആരിഫ്, സൈഫുള്ളള തങ്ങൾ, എ.പി ഉമ്മർ, ടി.പി കുഞ്ഞബ്ദുള്ള,അസീസ് കളത്തൂർ, ബി.എം മുസ്തഫ, സിദ്ദിഖ് ദണ്ഡഗോളി,ഉമ്മർ അപ്പോളോ, അബ്ദുല്ല മദേരി, അന്തുഞ്ഞി ഹാജി ചിപ്പാർ, ടി. എം ശുഹൈബ് , അഷ്റഫ് കർള ഷാഹുൽ ഹമീദ് ബന്തിയോട്, അബ്ദുല്ല മുഗു,അബ്ദുൽ റഹ്മാൻ ബന്തിയോട്, ബദ്റുദ്ദീൻ കണ്ടത്തിൽ സംസാരിച്ചു

