തിരുവനന്തപുരം. എല്ലാവരും കരുതിയത് പോലെത്തന്നെ കാര്യങ്ങൾ,
നവകേരള സദസിനായി ഉപയോഗിച്ച ബസ് തലസ്ഥാനത്തുള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.
പിന്നീട് വാടകയ്ക്ക് നല്‍കിയേക്കും. വിവാഹം, വിനോദം, തീര്‍ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കും നവകേരള ബസ് വാടകയ്ക്ക് ലഭിക്കുക.
കെ.എസ്.ആര്‍.ടി.സി.യുടെ പേരിലാണ് ബസ് വാങ്ങിയിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സിക്ക് തന്നെയാണ് പരിപാലനച്ചുമതല. വാടക തീരുമാനിച്ചിട്ടില്ലെങ്കിലും സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാള്‍ കുറവായിരിക്കും. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് പറഞ്ഞു കേൾക്കുന്നത്.
25 പേര്‍ക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകള്‍ സംസ്ഥാനത്ത് കുറവാണ്.
ബസ് വാടകയ്ക്ക് ലഭ്യമാകുമോ എന്നുചോദിച്ച് ഇതിനോടകം എഴുന്നൂറോളം പേർ കെ.എസ്.ആര്‍.ടി.സി. അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. 1.15 കോടിയാണ് ബസിൻ്റെ വില

