കോഴിക്കോട്.കോഴിക്കോട് ബീച്ചിൽ നടന്ന പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാന്‍ (17) ആണ് മരിച്ചത്. പുലർച്ചെ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ലോകമാന്യ തിലക് – എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും ട്രെയിനിന്റെ എന്‍ജിനില്‍ കുടുങ്ങുകയായിരുന്നു. സ്‌കൂട്ടറുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്.
ഗതാഗതക്കുരുക്കിൽ പെടാതെ
എളുപ്പത്തില്‍ എത്താന്‍വേണ്ടി സ്‌കൂട്ടറില്‍ പാളം മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം.
പ്ലസ് വൺ വിദ്യാർഥിയാണ് ആദിൽ

