കുമ്പള.ഡി.വൈ.എഫ്.ഐ കുമ്പള മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു.
അഞ്ഞൂറോളം പൊതിച്ചോറുകളാണ് നൽകിയത്.
കുമ്പള മേഖല പരിധിയിലെ വീടുകളിൽ നിന്നാണ് പൊതിച്ചോറുകൾ ശേഖരിച്ചത്.
ഡി.വൈ.എഫ്. ഐ കുമ്പള ബ്ലോക്ക് പ്രസിഡൻ്റ് ഹൈറാസ്, മേഖല സെക്രട്ടറി ജാഫർ,
സി.പി.ഐ.എം അംഗങ്ങളായ രമേശ് പി, മുനീർ കെ.എം, സതീഷ് കുമാർ, സി.എച്ച് ചന്ദ്രൻ, സതീഷ് കുമാർ, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗങ്ങളായ സത്യൻ, പ്രശാന്ത്, അനിൽ, യൂനുസ്, അബ്ദുല്ല സംബന്ധിച്ചു

