വിജയവാഡ. ആഡ്രപ്രദേശ് കോൺഗ്രസിനെ ഇനി വൈ.എസ്.ശർമിള നയിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശര്‍മിളയെ പിസിസി അധ്യക്ഷയാക്കി പ്രഖ്യാപനം നടത്തിയത്.
മുന്‍ അധ്യക്ഷന്‍ ഗിഡുഗു രുദ്രരാജുവിനെ പ്രവര്‍ത്തകസമിതി പ്രത്യേക ക്ഷണിതാവാക്കി നിയമിച്ചു.
ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈസ്.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ ശര്‍മിളയുടെ വൈ.എസ്.ആര്‍. തെലങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി ഈ മാസം ആദ്യമാണ് കോണ്‍ഗ്രസില്‍ ലയിപ്പിച്ചത്
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹോദരന്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ കോണ്‍ഗ്രസിനെ നയിക്കുന്നത് ഇതോടെ വൈഎസ് ശര്‍മിളയായിരിക്കും. എന്നാല്‍ വൈഎസ് ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോഴും വ്യക്തമായ സൂചന പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നില്ല. വൈഎസ് ശര്‍മ്മിള രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനോ, ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനോ സാധ്യതയുണ്ട്.

