കുമ്പള.സംസ്ഥാനത്ത് ഉയർന്നുവരുന്ന വൻകിട വ്യാപാര സമൂച്ചയങ്ങളുടെ കടന്നുകയറ്റം കാരണം ചെറുകിട വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമെന്നോണം വ്യാപാരികൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും വ്യാപാരി സമൂഹം ചെയ്തുവരുന്ന ക്ഷേമപ്രവർത്തനങ്ങളും, സഹായങ്ങളും രാജ്യത്തിന് തന്നെ മാതൃകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അഭിപ്രായപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റിൽ നിന്ന് മരണപ്പെട്ട
മൂന്നു കുടുംബങ്ങൾക്ക് ജില്ലാ സുരക്ഷാനിധിയിൽ നിന്നുള്ള 3,31,000 രൂപ വീതവും,3 കുടുംബങ്ങൾക്ക് ജില്ലാ കുടുംബ ക്ഷേമനിധിയിൽ നിന്നുള്ള 50,000 രൂപയുടെ ചെക്കുകളും കുമ്പള വ്യാപാര ഭവനിൽ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി വിളിച്ചു ചേർത്ത സ്പെഷ്യൽ ജനറൽബോഡിയോഗം വ്യാപാരി വ്യവസായ ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡൻ്റ് അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു , യൂണിറ്റ് പ്രസിഡൻ്റ് രാജേഷ് പവൻ അധ്യക്ഷനായി.
2024ലെ കുമ്പള ഷോപ്പിങ് ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം പഞ്ചായത്ത് പ്രസിഡൻ്റ് താഹിറ യൂസഫ് നിർവഹിച്ചു.
കുമ്പളയിൽ നിന്ന് പുതുതായി ചേർന്ന അംഗങ്ങളുടെ ഫോറം യൂണിറ്റ് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റിന് കൈമാറി.ജില്ലാ ഭാരവാഹികളായ ഷെരീഫ് ചെർക്കള, ബഷീർ കനില,യൂണിറ്റ് ഭാരവാഹികളായ മമ്മൂഞ്ഞി ചക്കര, അബ്ദുല്ല ഹിൽടോപ് ,മുൻ പ്രസിഡണ്ട് മാരായ എംപി നാരായണൻ, അബ്ദുൽ റഹ്മാൻ ഉദയ തുടങ്ങിയവർ സംസാരിച്ചു ജനറൽ സെക്രട്ടറി സത്താർ അരിക്കാടി സ്വാഗതവും, ട്രഷറർ അൻവർ സിറ്റി നന്ദിയും പറഞ്ഞു.

