മൊഗ്രാൽ. ഇശൽ മഴ പെയ്യുന്ന ഗ്രാമത്തിൽ വീണ്ടും എ ഗ്രേഡ്. സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ അറബി ഗാനത്തിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മഹറൂഫിനെ മൊഗ്രാൽ ദേശീയവേദി ഉപഹാരം നൽകി അനുമോദിച്ചു.
മുൻ പഞ്ചായത്ത് അംഗം ടി.എം ശുഹൈബ് മെമെന്റോയും കലാകാരൻ എസ്.കെ ഇഖ്ബാൽ ഉപഹാരവും നൽകി.
പ്രസിഡൻ്റ് വിജയകുമാർ അധ്യക്ഷനായി.
ടി.എംസുഹൈബ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു.ഭാരവാഹികളായ അബ്ദുള്ളകുഞ്ഞി നട് പളം, , പിഎം മുഹമ്മദ് കുഞ്ഞി, ബി.എ മുഹമ്മദ് കുഞ്ഞി,അഷ്‌റഫ് പെർവാഡ്, അബ്ദുള്ള ആസാദ് നഗർ,എ.എം സിദ്ദിഖ് റഹ്മാൻ,മുഹമ്മദ് പേരാൽ,എം.എ മൂസ, ഖാദർ മൊഗ്രാൽ, മുഹമ്മദ് അബ്ക്കോ, മുഹമ്മദ് സ്മാർട്ട്,മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു

