മൊഗ്രാൽ.കാസർകോട്ടെ വസ്ത്ര വ്യാപാര മേഖലയിൽ ശ്രദ്ധ നേടിയ യുവ വ്യാപാരിയായിരുന്നു ചൊവ്വാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച മൊഗ്രാലിലെ മഹ്മൂദ്. ബ്രാൻഡ് മഹമൂദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മഹ്മൂദ് ഒരു പതിറ്റാണ്ടിലേറെയായി കാസർകോട്ട്
"ബ്രാൻഡ് മെൻസ്'' വസ്ത്രാലയം നടത്തിവരികയായിരുന്നു.
തിരക്കിനിടയിലും മൊഗ്രാലിലും, ജില്ലയിലെ വിവിധ ഭാഗങ്ങളിലുമായി വലിയൊരു സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാനും
ജീവകാരുണ്യ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും മഹ്മൂദിന് സാധിച്ചിരുന്നു.
മരണവാർത്ത അറിഞ്ഞതോടെ മൊഗ്രാലിലെ കെഎം ഹൗസിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്.
ഇന്ന് രാവിലെ വൻ ജനാ വലിയുടെ സാന്നിധ്യത്തിൽ ജനാസ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
മൊഗ്രാൽ ദീനാർ യുവജന സംഘത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു മഹ് മൂദ്.
നിര്യാണത്തിൽ ദിനാർ യുവജന സംഘം, മൊഗ്രാൽ സ്പോർട്സ് ക്ലബ്, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.

