കാസർകോട് ബ്രാൻഡ് മെൻസ് ഷോപ്പ് ഉടമ മഹമൂദ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മൊഗ്രാൽ. കാസർകോട് ബ്രാൻഡ് മെൻസ് ഷോപ്പ് ഉടമ മൊഗ്രാലിലെ കെ.എം ഹൗസിൽ മഹ്മൂദ്(40) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഷോപ്പിൽ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ മഹ്മൂമൂദിനെ തൊട്ടടുത്ത സ്വകാര്യാശുപത്രിക്ക് കൊണ്ടും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൊഗ്രാൽ യൂനാനി ആശുപത്രിക്ക് സമീപത്തെ പരേതരായ സൈനുദ്ദീൻ-ആസ്യമ്മ ദമ്പതികളുടെ മകനാണ് മഹ്മൂദ് .
ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു മഹമൂദ്. ദീനാർ യുവജന സംഘത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്. മരണ വിവരമറിഞ്ഞ് ആയിരങ്ങളാണ് അനുശോചനം അറിയിക്കാൻ വീട്ടിലെത്തിയത്.
മഞ്ചേശ്വരം പൊസോട്ട് സത്യടുക്കയിലെ റംലയാണ് ഭാര്യ. മക്കൾ: ജിഷാൻ(11),
വാസി(8) ഇരുവരും വിദ്യാർത്ഥികൾ),
ഫാത്തിമ (2). സഹോദരങ്ങൾ : ഉമ്മാലിമ്മ, അബ്ബാസ്,റഷീദ, അബ്ദുള്ള, സിദ്ദീഖ്, ഖാലിദ്, ഔഫ് , സംഷീന.
ഖബറടക്കം ബുധനാഴ്ച രാവിലെ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് പരിസരത്ത് നടക്കും. നിര്യാണത്തിൽ
ദിനാർ യുവജന സംഘം, മൊഗ്രാൽ സ്പോർട്സ് ക്ലബ്, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.

