കുമ്പള.കാസർകോട് ജില്ലയിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായ ലീഗ് ഹൗസ് യാഥാർഥ്യമാകുന്നു.
ഫെബ്രുവരി 8 ന് പാണാക്കാട് സയ്യിദ്സാദിഖ് അലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമ്മം നിർവഹിക്കുന്ന
ആസ്ഥാന മന്ദിരത്തിന്റെ ധന സമാഹരണ കാംപയിന് തുടക്കമായി.
കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ തുക നൽകി ഉദ്ഘാടനം ചെയ്തു.
കുമ്പോൽ പാപം കോയ ഹൗസിൽ നടന്ന
ചടങ്ങിൽ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് അസീസ് മെരിക്കെ, ജില്ലാ സെക്രട്ടറി എം.അബ്ബാസ്, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് ബി.എൻ മുഹമ്മദ് അലി, അഷ്‌റഫ് കർള, കെ.വി യുസഫ്, സിദ്ധീഖ് ദണ്ഡഗോളി, മുഹമ്മദ് കുഞ്ഞി കുമ്പോൽ തുടങ്ങിയർ സംബന്ധിച്ചു.

