കുമ്പള.മഞ്ചേശ്വരം എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്ത കുമ്പള - ഷേഡിമൂലെ റോഡ് എ.കെ.എം അഷ്റഫ് എം.എൽ.എ നാടിന് സമർപ്പിച്ചു.
കുമ്പള നഗരത്തിന് സമീപമുള്ള ഷേഡിമൂലെ പ്രദേശം സഞ്ചാര യോഗ്യമുള്ള റോഡ് സൗകര്യമില്ലാത്തതിനാൽ അറുപതോളം കുടുംബങ്ങൾ വർഷങ്ങളായി പ്രയാസത്തിലായിരുന്നു. റോഡില്ലാത്ത പ്രശ്നം നാട്ടുകാർ എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് 2021-22 വർഷത്തെ എ.ഡി. എസ് ഫണ്ടിൽ നിന്നും തുക അനുവദിച്ച് റോഡ് നിർമാണം പൂർത്തിയാക്കിയത് .
ചിരകാല സ്വപ്നം യാഥാർഥ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാർ. കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് താഹിറ കെ.വി യൂസഫ് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കാർള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. സബൂറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, കുമ്പള പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം അബ്ബാസ് , വാർഡ് മെമ്പർ ശോഭ അസീസ് മരികെ, ബി. എൻ മുഹമ്മദലി , രവി പൂജാരി , അബ്ദുൽ റഹിമാൻ ഉദയ , കുഞ്ഞിപ്പ മുസ്ലിയാർ , സിദ്ധീഖ് ദണ്ഡഗോളി , ഹനീഫ് മളി സംസാരിച്ചു.

