തിരുവനന്തപുരം. സംസ്ഥാനത്ത് ഓൺ ലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് എ. കെ.എം അഷ്റഫ്.നിയമസഭയിൽ ചരക്കു സേവന നികുതി (ഭേദഗതി) ബില്ലിൽ നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ഗെയിമിന് അടി
മപ്പെട്ട് പുതിയ തലമുറയിലെ കുട്ടികൾ വഴിതെറ്റിപ്പോകുകയാ ണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾ ഓൺലൈൻ ഗെയിംമി ന് അടിമപ്പെട്ട് ലഹരിയെക്കാൾ ഭീകരമായ രോഗികളായി മാറുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ഡിജിറ്റൽ ഡിഅഡിക്ഷൻ സെൻ്ററുകൾ സ്ഥാപിക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിന് ശേഷം ലോ കത്താകെ 200 കോടി ജനങ്ങൾ ഓൺലൈൻ ഗെയിം കളിക്കു ന്നുവെന്നാണ് സർവെകൾ പറ യുന്നത്. ഇതിൽ എട്ട് കോടി ജന ങ്ങൾ ഓൺലൈൻ ഗെയിമിന് അടിമകളാണ്. പബ്ജി പോലുള്ള ഗെയിമുകൾ മിടുക്കരായ കുട്ടി
കളെപ്പോലും ആത്മഹത്യയി ലേക്ക് തള്ളിവിടുകയാണെന്ന് കാസർകോട് മണ്ഡലത്തിലെ കുട്ടിയുടെ ആത്മഹത്യ ചൂണ്ടി ക്കാട്ടി വിശദീകരിച്ച അദ്ദേഹം, ഓൺലൈൻ ഗെയിമുകൾക്ക് 28 ശതമാനം നികുതി ചുമത്തുന്ന തിന് പകരം നിരോധനമാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.

