കുമ്പള.വിമാനത്തിൻ്റെ ഭാഗം കയറ്റിവരുന്നതിനിടെ റോഡിൽ കുടുങ്ങിയ കണ്ടെയ്നർ ലോറി നീക്കാനായില്ല.
ഇതോടെ സർവീസ് റോഡ് അടച്ചു. മുട്ടത്ത് നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ബാരിക്കേഡ് വച്ച് അടച്ചു.
മംഗളൂരുവിൽ നിന്നും ഏഴിമല നാവിക അക്കാദമിയിലേക്ക് വിമാനത്തിൻ്റെ ഭാഗം കയറ്റിപ്പോവുകയായിരുന്ന നൂറോളം ചക്രമുള്ള കൂറ്റൻ കണ്ടെയ്നറാണ് ഷിറിയ ദേശീയപാതയിൽ സർവ്വീസ് റോഡിൽ കുടുങ്ങിയത് ഇത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനിടയാക്കിയിരുന്നു.
സർവീസ് റോഡിൽ നിന്നും പഴയ ദേശീയ പാതയിലേക്ക് ഇറങ്ങുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ തട്ടി ലോറി കുടുങ്ങുകയായിരുന്നു.
മുന്നോട്ടുള്ള യാത്രക്ക് പൊലിസ് അനുമതി നിഷേധിച്ചതോടെയാണ് കണ്ടെയ്നർ മാറ്റാത്തത്.

