കുമ്പള.കുമ്പള ഷേഡികാവ്-കഞ്ചിക്കട്ട ചൂരിത്തടുക്ക പൊതുമരാമത്ത് പാതയിലെ കഞ്ചിക്കട്ട പാലം ( വി.സി.ബി കം ബ്രിഡ്ജ് ) അടച്ചിട്ട് നൂറ് കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ധർണ്ണ നടത്തി.
മൂചക്ര വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കുക,
നിർദ്ദിഷ്ട വി.സി.ബി കം ബ്രിഡ്ജ് നിർമാണം തുടങ്ങാനുള്ള നടപടി ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ബി.സി റോഡിൽ നിന്നും പ്രകടനമായെത്തിയ പ്രതിഷേധക്കാരെ കലക്ട്രേറ്റിന് മുന്നിൽ പൊലിസ് തടഞ്ഞു.
എ.കെ.എം അഷ്റഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് കുമ്പള പഞ്ചായത്ത് ചെയർമാൻ ബി.എൻ മുഹമ്മദലി അധ്യക്ഷനായി.
കൺവീനർ രവി പൂജാരി സ്വാഗതം പറഞ്ഞു.യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ചുനാഥ ആൾവമുസ് ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ. ആരിഫ്, കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി തഹിറ, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസിർ മൊഗ്രാൽ, റഹ്മാൻ ആരിക്കാടി, ലക്ഷ്മൺ പ്രഭു, യൂസുഫ് ഉളുവാർ,അസീസ് കളത്തൂർ, എം.പി ഖാലിദ്, സിദ്ധീഖ് ദണ്ഡഗോളി, കെ.വി യൂസുഫ്, ഇബ്രാഹീം ബത്തേരി, കെ.എം അബ്ബാസ്, അഷ്റഫ് കൊടിയമ്മ, അബ്ബാസ് കൊടിയമ്മ, മുഹമ്മദ് കുഞ്ഞി ആരിക്കാടി, രാമ കാർള, സത്താർ ആരിക്കാടി, ഐ.മുഹമ്മദ് റഫീഖ്, മൂസാ ഹാജി കോഹിനൂർ, ലക്ഷ്മൺ കുണ്ടാപ്പ്, ആയിഷ ഹൈദർ, അബ്ബാസ് എം.ബി, ബി.കെ. അബ്ദുല്ല, സിദ്ധീഖ് ഊജാർ, നൗഫൽ കൊടിയമ്മ, ഖാലിദ് കുണ്ടാപ്പ് സംബന്ധിച്ചു.

