കാസർകോട്. കുമ്പള ടൂറിസം വില്ലേജിൻ്റെ അടയാളങ്ങളിലൊന്നായ ആരിക്കാടി ക്കോട്ട നാശത്തിൻ്റെ വക്കിൽ.
പുരാതനമായ കോട്ട സംരക്ഷിക്കാൻ ആര് തയ്യാറാവുമെന്നാണ് ഉയരുന്ന ചോദ്യം.
ദേശീയപാതയോരത്ത് തൊട്ടു നിൽക്കുന്ന
കോട്ടയെ സംരക്ഷിക്കാൻ, റോഡ് നവീകരണ പ്രവൃത്തിയിലും പദ്ധതിയില്ല.
ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്ക് മനോഹര കാഴ്ച്ചയായാണ് കോട്ട സമ്മാനിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ട വശങ്ങൾ തകർന്നടിഞ്ഞാ നാശം നേരിട്ടത്.
കുമ്പള നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ആരിക്കാടി കോട്ട. സംരക്ഷിക്കണമെന്ന ആവശ്യത്തിന് തന്നെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ദേശീയപാതയോരത്തായിട്ടും മുമ്പ് അധികമാരും കോട്ടയെ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പാതയുടെ ഉയരം കൂടിയതോടെ
യാത്രക്കാരുടെ ശ്രദ്ധ കേന്ദ്രാമാണ് ഇന്ന് കോട്ട. കോട്ടയുടെ സംരക്ഷണത്തിന് ഇനിയെങ്കിലും പദ്ധതി തയ്യാറാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചാല്‍ ആരിക്കാടി കോട്ട ടൂറിസം രംഗത്ത് കുമ്പളക്ക് വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.
ആരും തിരിഞ്ഞു നോക്കാതായതോടെ കാട് വളർന്നും മാലിന്യങ്ങൾ നിറഞ്ഞും സാമുഹ്യ വിരുദ്ധരുടെ താവളണിപ്പോൾ.
2000ൽ തദേശ സ്വയം ഭരണ മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ല
അരിക്കാടി കോട്ട കേന്ദ്രീകരിച്ച് കലാഗ്രാമം സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയും കുമ്പള ടൂറിസം ഗ്രാമത്തിന് പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് വന്ന സർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര താൽപ്പര്യം എടുക്കാത്തതിനാൽ തുടർ നടപടികൾ ഒന്നും തന്നെയുണ്ടായില്ല.

