കുമ്പള.ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയമ്മ ഗവ.ഹൈസ്കൂളിലേക്ക് 25 ബെഞ്ചും ഡെസ്കും നൽകി. വിദ്യാലയത്തിൽ കുട്ടികൾക്ക് മതിയായ ബെഞ്ചും ഡെസ്കും ഇല്ലാത്ത വിഷയം ഡിവിഷൻ മെമ്പറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ലഭ്യമാക്കിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് പ്രധാനധ്യാപകന് കൈമാറി.

