കുമ്പള.ഇമാം ശാഫി ഇസ് ലാമിക് അക്കാദമി സ്റ്റുഡൻസ് യൂനിയൻ്റെ നേതൃത്വത്തിൽ
മിസ ആർട്സ് ഫെസ്റ്റ് " അസ്സിബാഖ് "
2023 ഇസ് ലാമിക കലാ സാഹിത്യ മത്സരത്തിന് വെള്ളിയാഴ്ച വൈകിട്ടോടെ തുടക്കമാകും.
ഡിസംബർ മൂന്ന് വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റ്. "ദിർലിഷ്" എന്ന പ്രമേയത്തിലൂന്നിയാകും നടത്തുക.
1 ന് വൈകിട്ട് അഞ്ചിന് എ.കെ.എം അഷ്റഫ് എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ബി.കെ. അബ്ദുൽ ഖാദർ അൽ -ഖാസിമി അധ്യക്ഷനാകും.കെ.എൽ. അബ്ദുൽ ഖാദർ അൽ ഖാസിമി, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, അബൂബക്കർ സാലൂദ് നിസാമി,സുബൈർ നിസാമി, അബ്ദുൽ റഹിമാൻ ഹൈതമി, അലി ദാരിമി, ബദ്റുൽ മുനീർ അശ്ശാഫി, നാസിറുദ്ധീൻ അശ്ശാഫി, ആസിഫ് ഹൈതമി സംസാരിക്കും.

