കുമ്പള. കൊടിയമ്മ സുന്നി സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാരിയത്ത് സ്വലാത്ത് മജ്ലിസ് ഡിസംബർ 1 മുതൽ 3 വരെ കൊടിയമ്മ ശിബ് ലി നഗറിൽ വച്ച് നടക്കും.
അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം നാരിയ്യത്ത് സ്വലാത്ത് മജ്ലിസിന് നേതൃത്വം നൽകും. അബ്ദുറഹ്മാൻ സഅദി ഓണക്കാട് ആദര്‍ശ പ്രഭാഷണം നടത്തും. അഷ്റഫ് സഅദി ആരിക്കാടി,അബൂബക്കർ സിദ്ദീഖ് ദാരിമി, ഷമീർ ജൗഹരി, മുസ്തഫ മിസ്ബാഹി, ഹസൻ മുസ്ലിയാർ ബഗ്ദാദി,അബ്ബാസ് ഹാജി കെ.കെ, അബ്ദുല്ല പുതിയപുര തുടങ്ങിയവർ സംബന്ധിക്കും.
രാത്രി 8 ന് ബുർദ മജ്ലിസിൽ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. ബുർദ മജിലിസിന് അബ്ദുസമദ് അമാനി പട്ടുവം നേതൃത്വം നൽകും.
മുഹീനുദ്ദീൻ ബാംഗ്ലൂർ,നാസിഫ് കാലിക്കറ്റ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഞായറാഴ്ച നടക്കുന്ന രിഫായി റാത്തീബിന് മഹമ്മൂദ് അഫ്സൽ സഅദി നേതൃത്വം നൽകും. ബഷീർ മദനി, സിദ്ദീഖ് ലത്തീഫി,മുസ്തഫ സഅദി, ആസിഫ് ഹനീഫി, ശരീഫ് സഖാഫി തുടങ്ങിയവർ സംബന്ധിക്കും.

