കാസർകോട്.നയന മനോഹര കാഴ്ച്ചകൾ സമ്മാനിക്കുന്ന, സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ പൊസഡിഗുമ്പേ ഇനി സഞ്ചാരികളെ മാടി വിളിക്കും.
കാസര്‍കോട് ജില്ലയിലെ ഏറ്റവും വികസന സാധ്യതയുള്ള ഹില്‍സ് റ്റേഷനാണ് പൊസഡിഗുമ്പേ. പൈവളിഗെ പഞ്ചായത്തിലെ ധര്‍മ്മത്തടുക്കയില്‍ നിന്ന് ബായാർ വഴിയിലാണ് ഈ മലനിരകള്‍.
ദേശീയ പാത 66 ൽ നിന്നും ഇരുപത് കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് പൊസഡിഗുമ്പേടെ സ്ഥാനം.
സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് പൊസഡിഗുമ്പേ സ്ഥിതിചെയ്യുന്നത്.
സൂര്യോദയവും അതിനിടെയിലെ മഞ്ഞുവീഴ്ചയുമാണ് ഏറെ മനോഹാരിത സമ്മാനിക്കുന്നത്. പൊസഡിഗുമ്പേ എന്നത് തുളുവാക്കാണ്.
മംഗളുരു നഗരത്തിന്റെ വിദൂര ദ്യശ്യവും അറബിക്കടലും ഇവിടെ നിന്നു കാണാനാകും. ചിക്കമംഗളുരുവിലെ കുദ്രേമുഖി മലനിരകളും കാണാം. രാവിലെയും വൈകിട്ടുമാണ് സഞ്ചാരികള്‍ ഏറെയെത്തുന്നത്.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പൊസഡിഗുമ്പേ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന് 1.11 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ട്.
ഡി.പി.ആർ കാസർകോട് ഡി.ടി.പി.സി, ജില്ലാ നിർമ്മിതി കേന്ദ്രാം മുഖാന്തിരം തയ്യാറായിട്ടുണ്ട്.
പ്രവേശന കവാടം, ഇൻഫർമേഷൻ കിയോസ്ക്, കഫേ, ക്ലോക്ക് റൂം, ടോയ് ലെറ്റുകൾ, വ്യൂ ടവർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മലമുകളിലേക്ക് റോഡ് സൗകര്യങ്ങൾ കൂടി ഒരുക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു.
ബേക്കല്‍ ബീച്ച് ടൂറിസവും പൊസഡിഗുമ്പേ, മഞ്ഞം പൊതിക്കുന്ന്, റാണിപുരം തുടങ്ങിയ ഹില്‍സ്റ്റഷന്‍ ടൂറിസവും വികസിപ്പിച്ച് ടൂറിസം മേഖലയില്‍ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് സര്‍ക്കാർ ലക്ഷ്യം.

