കുമ്പള.കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനക്കെതിരേ മൊഗ്രാൽ ദേശീയവേദിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്ത് അടിസ്ഥാന വികസന സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.
കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, യാത്രക്കാർക്ക് മഴയും, വെയിലും ഏൽക്കാതിരിക്കാൻ പ്ലാറ്റ്ഫോമിനു മേൽക്കൂരകൾ നിർമിക്കുക,
കുടിവെള്ളവും, റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തുക, സ്റ്റേഷനു അനുബന്ധമായി സ്റ്റേ ബ്ലിങ് ലൈനുകൾ , പിറ്റ് ലൈൻ, ലോകോ സ്റ്റാഫ് റണ്ണിംഗ് റൂം എന്നിവ സ്ഥാപിച്ച് കാസർകോട് - മംഗളൂരുവിനടയിൽ "സാറ്റലൈറ്റ്'' സ്റ്റേഷനായി വികസിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ഒന്നാം ഘട്ട സമരം കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ജന പങ്കാളിത്തം കൊണ്ട് ജനകീയ പ്രക്ഷോഭമായി മാറി.
നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ: കെപി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ദേശീയവേദി പ്രസിഡന്റ് എം. വിജയകുമാർ അധ്യക്ഷനായി. പി.മുഹമ്മദ് നിസാർ വിഷയാവതരണം നടത്തി. ആർ.പ്രശാന്ത്, പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, എ.കെ ആരിഫ്, അബ്ദുല്ല താജ്, മമ്മു മുബാറക്, സത്താർ ആരിക്കാടി, എം. ഖാലിദ് ഹാജി,ടി.എം ഷുഹൈബ്, മാഹിൻ മാസ്റ്റർ,അഹ്‌മദലി കുമ്പള, സിദ്ദീഖ് റഹ്‌മാൻ, സി.എം ഹംസ, ബഷീർ അഹ്‌മദ്, മുകുന്ദൻ മാസ്റ്റർ,സെഡ്.എ.മൊഗ്രാൽ, ടി.കെ ജാഫർ,ഹമീദ് കാവിൽ, വെങ്കട്ടേഷ്, ഖദീജ മൊഗ്രാൽ, ഇസ്മയിൽ മൂസ, മുഹമ്മദ് പേരാൽ, എം ജി എ റഹ്‌മാൻ, അഷ്‌റഫ് പെർവാഡ്,അബ്ദുല്ലകുഞ്ഞി നടുപ്പളം, മുഹമ്മദ് കുഞ്ഞി ടൈൽസ്, ബി.എ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.

