മഞ്ചേശ്വരം.പൊസോട്ട് സത്യടുക്ക ഖിളിരിയ മസ്ജിദ്- രിഫാഇയ്യ മദ്റസ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രിഫായിയ്യ റാത്തീബിനോടനുബന്ധിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ മതപ്രഭാഷണം നവംബർ 22 മുതൽ 24 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
മജ്ലിസുന്നൂർ,ദുആമജ്ലിസ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
22 ന് രാത്രി 8 ന് തൊട്ടി മാഹിൻ മുസ് ലിയാരുടെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കമാകും. ഹാമിദ് തങ്ങൾ ഉദ്യാവർ ഉദ്ഫാടനം ചെയ്യും. ഇർഷാദ് ഫൈസി ബെല്ലാര, അൻവർ അലി ഹുദവി, അബ്ദുൽ കാദർ ദാരിമി കൂക്കില, കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി മതപ്രഭാഷണം നടത്തും.

