കുമ്പള. സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ ആരിക്കാടി റെയ്ഞ്ച് മുസാബഖ ഇസ് ലാമിക് കലാ സാഹിത്യ മത്സരം നവംബർ 25, 26 തിയതികളിൽ ആരിക്കാടി കുന്നിൽ മിർഖാത്തുൽ ഉലൂം മദ്റസയിൽ നടക്കും.
25 ന് വൈകിട്ട് 6.30ന് കെ.എസ്. അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയർമാൻ എ.കെ. മുഹമ്മദ് അധ്യക്ഷനാകും. ജന. കൺവീനർ അബൂബക്കർ സാലൂദ് നിസാമി സ്വാഗതം പറയും.
തുടർന്ന് ബുർദ, ദഫ് മുട്ട് മത്സരം നടക്കും.
രണ്ട് ദിവസങ്ങളിലായി 18 മദ്റസകളിലെ ആയിരത്തോളം വിദ്യാർഥികൾ 84 ഇനങ്ങളിൽ മാറ്റുരയ്ക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായി സംഘാടകർ അറിയിച്ചു.

