കുമ്പള.മലബാർ ഇസ് ലാമിക് കോംപ്ലക്സ് 30-ാം വാർഷിക സനദ് ദാന സമ്മേളന പ്രചരണാർത്ഥം കുമ്പള, മഞ്ചേശ്വരം മേഖല സമ്മേളനം നവംബർ 22 ബുധൻ രാത്രി 7 ന് ബന്തിയോട് മുട്ടം മുഹമ്മദിയ്യ കോളജ് സി.എം ഉസ്താദ് നഗരിൽ വെച്ച് നടക്കും.
സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. അൻവർ മുഹിയുദ്ധീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
ഡിസംബർ 22, 23, 24 തിയതികളിലാണ് എം.ഐ.സി വാർഷിക സനദ് ദാന സമ്മേളനം .

