കാസർകോട്.നവ കേരള കർമ്മ പദ്ധതി രണ്ട് പ്രകാരം ആർദം മിഷൻ വഴി പദ്ധതികൾ ആവിഷ്ക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തുന്നു.
9 ന് വ്യാഴാഴ്ച രാവിലെ 8ന് മംഗൽപ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തി അടിസ്ഥാന സൗകര്യ വികസനത്തിലെ കുറവുകളും മറ്റും വിലയിരുത്തും.
9 മണി കാസർകോട് ജനറൽ ആശുപത്രി, 10 മണി താലൂക്ക് ആശുപത്രി ബേഡഡുക്ക, 11.15 വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി, 12.30 ജില്ലാ ആശുപത്രി കാഞങ്ങാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.1.30 മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ തല അവലോകന യോഗം കാഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേരും.

