പാലക്കാട്. പാലക്കാട് ജില്ലയിലെ ചിറ്റൂർ നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം മാണിക്കകത്ത് ഉദയന്റെ മകള്‍ ഊര്‍മിള (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ജോലിക്ക് പോകുന്നതിനിടെ വീടിന്റെ പരിസരത്തുള്ള പാടത്ത് വെച്ചായിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഭര്‍ത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. മൂന്നുമാസം മുന്‍പ് ഇയാള്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടി പര്യക്കേല്‍ച്ചിരുന്നു. ഊര്‍മ്മിളക്ക് പത്തും മൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. സംഭവത്തില്‍ ചിറ്റൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

