അഞ്ച് ദിവസത്തെ കലോത്സവ പരിപാടികൾ നാടിൻ്റെ ആഘോഷമാകുമെന്നറിഞ്ഞതോടെ ആ സന്തോഷം പുരുഷുവിൻ്റെ മുഖത്തും കാണാം.
ദിവസവും പുരുഷു സ്കൂളിലേക്ക് ഒരു വരവ് അങ്ങ് വരും, വെറുതെയല്ല പത്ത് രൂപ സംഭാവനയുമായി.
കലോത്സവ നഗരിയിലെ പ്രവർത്തനം ആരംഭിച്ചതുമുതൽ പത്ത് രൂപ ദിവസവും നൽകുകയാണ് പുരുഷു.
സംഭാവന പ്രധാന അധ്യാപകൻ്റെ കൈയ്യിലാണ് എൽപ്പിക്കുക.
നാട്ടിൽ നടക്കുന്ന ഏതു പരിപാടിയാണെങ്കിലും പുരുഷുവിന്റെ സാന്നിധ്യമു ണ്ടാവും.ഉറൂസ്, മതപ്രഭാഷണം, ഉത്സവം,, കല്യാണമായാലും പുരുഷു എത്തിയിരിക്കും.
തിങ്കളാഴ്ച സംഭവാനയുമായി എത്തിയ പുരുഷുവിനെ പ്രധാന അധ്യാപികൻ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ബി.എ എന്നിവർ ചേർന്ന് സ്വീകരിച്ചു.

