ദുബൈ.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ മൂന്നര പതിറ്റാണ്ട് കാലമായി പ്രവർത്തനമണ്ഡലം സജീവമാക്കി പൊതുപ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായ "അഷ്റഫ് കർള" എന്ന പൊതു പ്രവർത്തകനെ കുറിച്ച് ദുബായിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്ന ഷാഹുൽ തങ്ങൾ നിർമിച്ച് പ്രമുഖ മാപ്പിളപ്പാട്ട് ഗാന രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് എഴുതി പ്രഗത്ഭ ഗായിക ഷഹജ ആലപിച്ച "അഷ്റഫ് കർള" നന്മയുടെ നിറകുടം അനുമോദന ഗാന വീഡിയോ ആൽബത്തിന്റെ ബ്രൗഷർ അറബി പ്രമുഖൻ അബ്ദുല്ല അൽ ഹുസൈൻ ദുബൈ ഖിസൈഡിൽ പ്രകാശനം ചെയ്തു.
ചടങ്ങിൽ ബഷീർ പള്ളിക്കര, മുഹമ്മദ് ഇബ്രാഹിം, ഷാഹുൽ തങ്ങൾ, ഹനീഫ കോളിയടുക്കം തുടങ്ങിയവർ സംബന്ധിച്ചു.

