മുംബൈ. ബോംബൈ കേരള മുസ് ലിം ജമാഅത്ത് എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ഇതിൻ്റെ ഭാഗമായി വിപുലമായ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിക്കും. ഡിസംബർ 9 മുതൽ 11 വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മുംംബൈ ഹജ്ജ് ഹൗസ് വേദിയാകും. മഹാരാഷ്ട്രയിലെയും കേരളത്തിലെയും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ മൂന്ന് ദിവസത്തെ പരിപാടിയുടെ ഭാഗമാകും.
മഹാരാഷ്ട്ര നിയമ സഭാ സ്പീക്കർ രാഹുൽ നർവീക്കർ, മുസ് ലിം ലീഗ് കേരള സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, മുസ് ലിം ലീഗ് ദേശിയ കമ്മിറ്റി ജന.സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് നാന പട്ടേൽ, മുൻ മന്ത്രി അരവിന്ദ് സാവന്ദ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ എം.എൽ.എ കെ.എം ഷാജി, അബ്ദുസമദ് പൂക്കോട്ടൂർ അടക്കമുള്ള പ്രമുഖർ സംബന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായി സംഘാടകർ അറിയിച്ചു

