കുമ്പള.ദേശീയ പാത നവീകരണത്തിൻ്റെ ഭാഗമായി കുമ്പള നഗരത്തോട് ചേർന്നുള്ള നിർമാണ പ്രവൃത്തിക്ക് വേഗതയേറിയതോടെ ഗതാഗതക്കുരുക്കും വർധിച്ചു.
കുമ്പള പാലം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള സ്ഥലങ്ങളിൽ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചതാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കിയത്.
കഴിഞ്ഞ ദിവസം ജുമാ മസ്ജിദിന് സമീപം അടിപ്പാതയുടെ പ്രവൃത്തി കൂടി ആരംഭിച്ചതോടെ ഇത് ഇരട്ടിയായി.
വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തിരക്ക് വർധിച്ചതിനാൽ വരും ദിവസങ്ങളിൽ ട്രാഫിക്ക് പൊലിസിൻ്റെ സേവനമടക്കം ഏർപ്പെടുത്തേണ്ട സ്ഥിതിയുണ്ടാകും.
അതിനിടെ 2024 ഫെബ്രുവരിയിൽ നടക്കുന്ന കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര ബ്രഹ്മ കലശ മഹോത്സവത്തിന് മുന്നോടിയായി നഗരത്തോട് ചേർന്നുള്ള പ്രവൃത്തി നൂറ് ശതമാനം പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്.

