കുമ്പള.സ്കൂൾ വിദ്യാർഥികൾക്ക് കാന്റീൻ സൗകര്യവും സ്റ്റേഷന്ററി ഉൽപ്പന്നങ്ങൾ കോംപൗണ്ടിൽ തന്നെ ലഭ്യമാക്കുന്ന പദ്ധതിയായ "മാ" കെയർ സെൻ്റർ കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം തുടങ്ങി.
പഠന സമയത്ത് കുട്ടികൾ പുറത്ത് പോകാതിരിക്കാനാണ് ഇത് നടപ്പിലാക്കുന്നത്.
ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ മ കെയർ സെന്ററാണ് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡൻ്റ് യുപി താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എ.കെ ആരിഫ് അധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൻ പി.കെ കദീജമ്മ കൊടിയമ്മ, പഞ്ചായത്ത് വൈസ്: പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സബൂറ , ബി.എ റഹ്മാൻ ആരിക്കാടി, കുടുംബശ്രീ മിഷൻ ജില്ല കോ-ഓഡിനേറ്റർ ടി.ടി സുരേന്ദ്രൻ, എസ്.എം.സി ചെയർമാൻ കെ.വി യൂസഫ്, വൈ: ചെയർമാൻ അഹ്മദ് അലി കുമ്പള, മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ഷാജി എച്ച്.എം ഷെലജ ടീച്ചർ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻഡ് മിനി, സ്‌റ്റാഫ് സെക്രട്ടറി ദിനേഷൻ , ജെ.ആർ.സി കൺവീനർ മധുസുധനൻ, സാഹിറ അബ്ദുൽ ലത്തീഫ്, നളിനി, സിഡിഎസ് വൈ : ചെയർപേഴ്സൻ ചന്ദ്രാവതി സംസാരിച്ചു

