കഴിഞ്ഞ ദിവസം ഹൊസങ്കടിയിൽ യോഗം ചേർന്ന പ്രവർത്തകർ പുതിയ പ്രസിഡൻ്റിനെ നിയമിച്ചതിൽ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. ഉമ്മർ ഷാഫിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മുതിർന്ന നേതാക്കളും നാൽപതോളം പ്രവർത്തരും യോഗത്തിൽ പങ്കെടുത്തു. സജീവ പ്രവർത്തകനല്ലാത്ത ബി.എം മൻസൂറിനെ പ്രസിഡൻ്റാക്കിയത് മണ്ഡലത്തിലെ നേതാക്കളോടോ പ്രവർത്തകരോടോ ആലോചിക്കാതെയാണെന്നും നിയമനത്തിന് മുമ്പ് എം.പി യുടെ നേതൃത്വത്തിൽ നടത്താറുള്ള യോഗം ചേരാതെ ഡി.സി.സി പ്രസിഡന്റ് സ്വന്തം നിലക്ക് നിയമനം നടത്തിയതായും ഇത് ഗുരുതരമായ വീഴ്ച്ചയെനും യോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാൻ മൻസൂറിൻ്റെ ഇടപെടൽ ഉണ്ടായെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ പരസ്യമായി ശ്രമിച്ചുവെന്നും യോഗത്തിൽ പ്രവർത്തകർ തുറന്നടിച്ചു. ആരോപണ വിധേയനായ വ്യക്തിയായതിനാൽ പ്രവർത്തകർക്കും യു.ഡി.എഫിനും ഇദ്ധേഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും പ്രവർത്തകർ പറഞ്ഞു. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നും യോഗം വിലയിരുത്തി. പുതിയ പ്രസിഡന്റിനെ അംഗീകരിക്കില്ലെന്നും എത്രയും വേഗം ഡി.സി.സി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ഗുരുവപ്പ, ഐ.ആർ.ഡി.പി ഇബ്രാഹിം, ബ്ലോക്ക് സെക്രട്ടറിമാരായ സകരിയ ഷാലിമാർ, നാഗേഷ്, യോഗേഷ്,ഇബ്രാഹിം കുൻതൂർ,
ജനശ്രീ മണ്ഡലം ചെയർമാൻ കൃഷ്ണ അടക്കതോട്ടി, വൈസ് പ്രസിഡന്റ് നായന്നാർ അഹ്മദ്
മുതിർന്ന നേതാക്കളായ, ബി.വി രാമൻ,ജെസ്സി, മാലിങ്ക, നവീൻ മാസ്റ്റർ, അബ്ദുൾ റഹ്മാൻ ഹാജി,

