കുമ്പള. മീൻ ലോറി സ്കൂട്ടറിലിടിച്ച് വയോധികൻ മരിച്ചു.
മഞ്ചേശ്വരം പാവൂർ ബബ്ബറകോടി ഹൗസിൽ ബി.എം മുഹമ്മദ് ( 67) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്പള ജുമാമസ്ജിദിന് മുൻ വശം ദേശീയ പാതയിലാണ് അപകടം.
മംഗളൂരു ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറി മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
തലക്കും ഇരുകാലിനും പരുക്കേറ്റ ഇയാളെ കുമ്പള ജില്ലാ സഹകരണാശുപത്രിയിൽ പ്രവേശിച്ചു.
ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മീൻ ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.

