കുമ്പള. സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ ആരിക്കാടി റെയ്ഞ്ച് മുസാബഖ ഇസ് ലാമിക കലാ സാഹിത്യ മത്സരം ഇന്നും നാളെയുമായി ആരിക്കാടി കുന്നിൽ മിർഖാത്തുൽ ഉലൂം മദ്റസയിൽ നടക്കും.
ഇന്ന് വൈകിട്ട് 6.30ന് കെ.എസ്. അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയർമാൻ എ.കെ. മുഹമ്മദ് അധ്യക്ഷനാകും. ജന. കൺവീനർ അബൂബക്കർ സാലൂദ് നിസാമി സ്വാഗതം പറയും.
തുടർന്ന് ബുർദ, ദഫ് മുട്ട് മത്സരം നടക്കും.
രണ്ട് ദിവസങ്ങളിലായി 18 മദ്റസകളിലെ ആയിരത്തോളം വിദ്യാർഥികൾ 84 ഇനങ്ങളിൽ മാറ്റുരയ്ക്കും.
പരിപാടി റൈറ്റ് മീഡിയ ഓൺലൈൻ മലയാളം യൂട്യൂബ് ചാനൽ വഴി തത്സമയ സംപ്രേഷണം ചെയ്യും.
ലൈവിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യും.

