കാസർകോട്. പൈപ് ലൈനിന് കുഴിയെടുക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് ദേഹത്ത് പതിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കർണാടക സ്വദേശികളായ ലക്ഷ്‌മപ്പ (45), ബി എം ബസയ്യ (42) എന്നിവരാണ് മരിച്ചത്.
പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്ന് അൽപ്പ നേരം തെരച്ചിൽ നടത്തിയെങ്കിലും രണ്ട് പേർ മാത്രമാണെന്ന് ഒടുവിൽ സ്ഥിരീകരണം വന്നു.
കാസർകോട് നഗര മധ്യത്തിൽ മാർകറ്റ് റോഡിൽ ചൊവ്വാഴ്‌ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
പൈപ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ സമീപമുണ്ടായിരുന്ന വലിയ മതിൽ ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്ത് പതിക്കുകയായിരുന്നു.
ഇടുങ്ങിയ വഴി രക്ഷാ പ്രവർത്തനം ദുഷ്കരമാക്കി.

