കുമ്പള.മാതാവിനൊപ്പം ഡോക്‌ടറെ കാണാൻ എത്തിയ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ കുമ്പള പൊലിസ് പോക്സോ പ്രകാരം കേസെ ടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കുമ്പള നഗരത്തിലെ ഒരു ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. മാതാവ് മരുന്നു വാങ്ങുവാൻ പോയ സമയത്ത് പെൺകുട്ടിയുടെ അടുത്തെത്തിയ യുവാവ് ലിഫ്റ്റ് കാണിക്കാമെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
മാതാവ് മരുന്നു വാങ്ങി തിരികെ എത്തിയപ്പോൾ മകളെ കണ്ടില്ല. അന്വേഷിക്കുന്നതിനിടയിലാണ് മകളെ ലിഫ്റ്റിനു സമീപത്തു കണ്ടത്. പെൺകുട്ടി പിന്നീട് സംഭവിച്ച കാര്യങ്ങൾ മാതാവിനോട് പറയുകയായിരുന്നു.
ഉടൻ പൊലിസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്തുന്നതിനായി ആശുപത്രിയിലെ സി.സി.ടി.വി കാമറ കളിലെ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു.

