റേഷൻ വിതരണം പുനഃരാരംഭിച്ചു.
ഇ- പോസ് മെഷിന്‍ തകരാറിനെ തുടർന്ന് റേഷൻ വിതരണം
നിർത്തിവെച്ചിരുന്നു.
സർവറുമായി ബന്ധപ്പെട്ട ടെക്നിക്കൽ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരെ വലക്കുന്നതിനിടെ റേഷൻ കടകൾ കൂടി പണിമുടക്കിയത് ജനങ്ങൾക്ക് തിരിച്ചടിയിലായിരുന്നു.
റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന്‍ ഡാറ്റ സെന്ററിലെ എയുഎ സെര്‍വറിലായിരുന്നു തകരാർ കണ്ടെത്തിയത്. ഇതേതുടർന്ന് വെള്ളിയാഴ്ച സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ- പോസ് സ്‌കാനറില്‍ കൈവിരല്‍ പതിച്ചിട്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പര്‍ ഉപയോഗിച്ചാണ് പലരും കടകള്‍ തുറന്നത്.

