മഞ്ചേശ്വരം.സമുദായത്തിൻ്റെ സർവതോന്മുഖ വികസന വളർച്ചക്ക് മഹല്ലുകളെ ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും അതിനു വേണ്ട സെമിനാറുകൾ സംഘടിപ്പിക്കപ്പെടുന്നത് പ്രശംസനീയമാണെന്നും മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ യു.കെ.സൈഫുള്ള തങ്ങൾ പറഞ്ഞു.
സുന്നി മഹൽ ഫെഡറേഷൻ മഞ്ചേശ്വരം പഞ്ചായത്ത് സംഘടിപ്പിച്ച മഹൽ ശക്തീകണ സെമിനാർ പൊസോട്ട് മദ്റസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രസിഡൻ്റ് ഉസ്മാൻ ഹാജി അധ്യക്ഷനായി. തൊട്ടി മാഹിൻ മുസ് ലിയാർ പ്രാർത്ഥന നടത്തി. എസ്.എം.എഫ്. ജില്ലാ ഓർഗനൈസർ റാഷിദ് ചപ്പാരപ്പടവ് വിഷയവതരണം നടത്തി.ആർ.കെ. ബാവ ഹാജി, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് മൗലവി എന്നിവർ സംസാരിച്ചു, അലി മാസ്റ്റർ സ്വാഗതവും ബി.എസ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

