മുംബൈ.ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി പ്രാർത്ഥനാ സദസ് സംഘടിപ്പിക്കുന്നു.
നവംബർ 24 ന് രാത്രി 9. ന് ഗൂഗിൾ മീറ്റിലൂടെയാണ് പ്രാർത്ഥനാ സദസ്.
ബോംബെ കേരള മുസ് ലിം ജമാഅത്തിൻ്റെ പിറവി തൊട്ട് അടുത്ത കാലം വരെ നേതൃരംഗത്തും പ്രവർത്ത പാന്ഥാവിൽ ഒപ്പം നടന്ന് മൺമറഞ്ഞു പോയവരെ ഓർത്തെടുത്താണ് ഇത്തരമൊരു സംഗമം നടത്തുന്നത്. വിട പറഞ്ഞ 150 ഓളം പേരുടെ പട്ടിക ഇതിനോടകം തയ്യാറാക്കി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

