പൈവളിഗെ.( കാസർകോട്) മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിൻ്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് കാസർകോട് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പൈവളിഗെയിൽ ഉജ്വല തുടക്കം.
മുഴുവൻ മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കുന്നു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തലപ്പാവ് അണിച്ചാണ് സ്വീകരിച്ചത്.
തുളു നാടിൻ്റെ സാംസ്കാരിക തനിമയിലുള്ള തലപ്പാവാണ് എല്ലാവർക്കും അണിച്ചത്.
സദസ് ആളുകളെ കൊണ്ട് നിറഞ്ഞു. പതിനായിരം പേർ പങ്കെടുക്കുന്നുവെന്നാണ് സംഘാടകരുടെ അവകാശവാദം.
മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസുകളിലും മറ്റുമായാണ് ആളുകളെ എത്തിച്ചത്.
ചീഫ് സെക്രട്ടറിയും
സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും ചടങ്ങിൽ പങ്കെടുന്നുണ്ട്.
ചീഫ് സെക്രട്ടറി തുടക്കത്തിൽ സംസാരിച്ചു കഴിഞ്ഞു.
'അതേ സമയം നവ കേരള സദസിൽ ഒരു ധൂർത്തുമില്ലെന്നും ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ അധിക്ഷേപിച്ചിട്ടില്ലെന്നും
സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞു.

