പേരാൽ.(കുമ്പള) ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. കുമ്പള പേരാലിൽ സബ്ജില്ലാ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുകയും, നാളെയുടെ താരങ്ങളും, നാടിന്റെ വാഗ്ദാനങ്ങളുമാക്കി സേവന സമ്പന്നമായ ഒരു തലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ഇത്തരം കലോത്സവങ്ങളെന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
കുമ്പള പഞ്ചായത്ത് അംഗം യൂസുഫ് ഉളുവാർ അധ്യക്ഷനായി.
കുമ്പഡാജെ പഞ്ചായത്ത് പ്രസിഡൻ്റ് ഹമീദ് പൊസളിഗെ, പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ബി.എ പേരാൽ, ലക്ഷ്മണപ്രഭു, എ.എം സിദ്ധീഖ് റഹ്മാൻ, സെഡ്. എ മൊഗ്രാൽ, റിയാസ് കരീം, വിജയകുമാർ, എച്ച്.എം കരീം, നസീർ, മൊയ്തീൻ എംപി പേരാൽ, അസീസ് പി.എസ്, സലാം പൊട്ടോരി, ഫസൽ പാറ, ഇന്ദ്രഹാസ, അബ്ദുൽ റഹ്മാൻ, റഫീഖ് ടിഎ, ഹാരിസ്, അമ്മു,എംജിഎ റഹ്മാൻ,.പ്രധാന അധ്യാപകൻ ഹർഷ സംസാരിച്ചു.

